ആമസോണ്‍ പ്രൈമിന്റെ ഹിന്ദി വെബ് സീരിസ്; 'ദ് ഫാമിലി മാന്‍' നാളെ

familyman
SHARE

ആമസോണ്‍ പ്രൈമിന്റെ പുതിയ ഹിന്ദി വെബ് സീരിസ്  'ദ് ഫാമിലി മാന്‍' നാളെയെത്തും. മനോജ് വാജ്പെയും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിസില്‍ മലയാളത്തില്‍ നിന്ന് നീരജ് മാധവും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. സീരിസിന്റെ പ്രിവ്യു ഷോ കൊച്ചിയില്‍ നടന്നു

വെബ് സീരിസുകളുടെ കാലമാണിത്. സിനിമകള്‍ക്കൊപ്പം കഥയിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി വെബ് സീരിസുകളാണ് പുറത്തിറങ്ങുന്നത്. അതില്‍ പുതിയതാണ് അമസോണ്‍ പ്രൈം പുറത്തിറക്കുന്ന ദ് ഫാമിലി മാന്‍. അനുരാഗ് കശ്യപ് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ മനോജ് വാജ്പെയി ആണ് സീരിസില്‍ ശ്രീകാന്തായി എത്തുന്നത്,. 

ദേശീയ അന്വേഷണ ഏജന്‍സിക്കായി ജോലി ചെയ്യുന്ന വ്യക്തിയാണ് ശ്രീകാന്ത്. സുചിത്രയായി പ്രിയാമണി എത്തുമ്പോള്‍ സീരിസില്‍ മൂസ എന്ന കഥാപാത്രമായി എത്തുകയാണ് നീരജ് മാധവ്

നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍ ഫാമിലി മാന്‍ സ്ട്രീം ചെയ്ത് തുടങ്ങും

MORE IN PULERVELA
SHOW MORE
Loading...
Loading...