ആദ്യം ലാല്‍ സാറിന്‍റെ പേര് പറയൂ; അവതാരകയെ തിരുത്തി സൂര്യ: വിഡിയോ

mohanlala-surya2
SHARE

കാപ്പാൻ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മോഹൻലാലിനെക്കുറിച്ച് വാചാലനായി നടൻ സൂര്യ. വേദിയിൽ താരങ്ങളുടെ പേര് അനൗൺസ് ചെയ്തപ്പോഴും സൂര്യ ഇടപെട്ട് തിരുത്തി.സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല.’- സൂര്യ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നിൽ താൻ നിസ്സാരനാണ്. ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് കാപ്പാൻ.

‘ലാൽ സാർ സെറ്റിൽ വരുന്നുവെന്ന് പറയുമ്പോൾ തന്നെ എനിക്ക് നെഞ്ചിടിപ്പ് ആയിരുന്നു. നടന്നുവന്ന് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്ന രംഗമാണ് ഞങ്ങൾ ഒന്നിച്ചുളള ആദ്യ ഷോട്ട്. സത്യം പറയാമല്ലോ, എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ഇത്ര വലിയ താരത്തിനു മുമ്പിലാണ് നമ്മൾ അഭിനയിക്കുന്നത്. എന്നാൽ അദ്ദേഹം എന്നെ ഒരു ഇളയഅനുജനെപ്പോലെ ചേർത്തുനിർത്തി. അത്ര സ്നേഹത്തോടെയാണ് സാർ ഈ ചിത്രത്തിൽ പ്രവർത്തിച്ചത്.’–സൂര്യ പറഞ്ഞു. 

‘മോഹൻലാൽ ഓരോ കഥാപാത്രമായി മാറുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും. ഇനി വരാനിരിക്കുന്ന മരക്കാറിലും ഗംഭീര ഗെറ്റപ്പിലാണ് ലാൽ സാർ വരുന്നത്. ലൂസിഫർ സിനിമ കണ്ട് ഞെട്ടിപ്പോയി. രണ്ടാം ഭാഗത്തിനായും കാത്തിരിക്കുന്നു. സഞ്ജയ്–ബോബി എഴുതിയ ഉയരെ സിനിമയും കാണുകയുണ്ടായി. മനോഹരമായ സിനിമയാണത്.’– സൂര്യ പറഞ്ഞു.

കോടികള്‍ മുടക്കിയൊരുക്കിയ കാപ്പാന്‍ ആക്‌ഷന്‍ ത്രില്ലറാണ്. രക്ഷകന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കാപ്പാന്‍’ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്‌. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ ഗ്രൂപ്പ്‌ കമാന്‍ഡോ ആയി സൂര്യ എത്തുന്നു. സയേഷയാണ് നായിക. ചിത്രത്തിൽ ഷംനകാസിം ശ്രദ്ധേയവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലൈക്ക പ്രൊഡക്‌ഷന്‍സ് നിർമിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിനെത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...