ജോജു ജോർജ് തമിഴിലേക്ക്; അരങ്ങേറ്റം ധനുഷ് ചിത്രത്തിലൂടെ

joju-dhanush
SHARE

നടന്‍ ജോജു തമിഴില്‍ അരങ്ങേറ്റെത്തിനൊരുങ്ങുന്നു. ധനുഷിന്റെ  പേരിടാത്ത സിനിമയില്‍ ജോജുവും ഭാഗമായിരിക്കുമെന്ന് ഉറപ്പായി. ലണ്ടനില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി.

ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലുള്ള താരത്തിന്റെ തമിഴിലെ പ്രവേശനമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാക്കളായ വൈനോട്ട്  സ്റ്റുഡിയോ ജോജുവിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തു. ധനുഷ്  കാര്‍ത്തിക് സുബരാജ് ടീമിന്റെ ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിലാണ് ജോജുവും അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസം  ലണ്ടനില്‍  ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി.  സിനിമയുടെ ഭാഗമാകുന്നതിനായി ജോജു ലണ്ടനിലെത്തി.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.  ഹോളിവുഡ്  സിനിമ ബ്രേവ് ഹേര്‍ട്ടിലെ താരം  ജെയിംസ് കോസ്മോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.  സന്തോഷ് നാരായണനാണ് സംഗീതം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...