‘ഇനി ഫ്ലെക്സുകൾ വയ്ക്കരുത്’; മമ്മൂട്ടിയ്ക്ക് പിന്നാലെ തമിഴ് താരങ്ങളും; മാതൃക

mammootty-surya-vijay-ajith
SHARE

ഫ്ലെക്സ് ബോർഡ് വീണ് തമിഴ്നാട്ടിൽ യുവതി മരിച്ച സംഭവത്തിൽ മാതൃകാ നീക്കവുമായി സിനിമാ താരങ്ങൾ രംഗത്തെത്തി. മമ്മൂട്ടിക്ക് പിന്നാലെ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആരാധകരോട് അഭ്യർഥനയുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ആരാധകർ െഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു. റിലീസിനൊരുങ്ങുന്ന ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പരസ്യത്തിനായി ഫ്ലെക്സ് ഉപയോഗിച്ചുള്ള വലിയ ഹോർഡിങ്ങുകൾ ഉപയോഗിക്കരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.

പള്ളിക്കരണിയിൽ അണ്ണാഡിഎംകെ പ്രവർത്തകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് പൊട്ടിവീണാണ് സ്കൂട്ടർ യാത്രക്കാരിയായ എൻജിനീയർ ശുഭശ്രീ മരിച്ചത്. ഇതിന് പിന്നാലെ  മദ്രാസ് ഹൈക്കോടതി  നേരിട്ട് ഇടപെട്ടതോടെ ഫ്ലക്സ് ബോർഡ് സംസ്കാരത്തിന് തടയിടാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങി. ജനരോക്ഷവും ശക്തമായതോടെ അനധികൃത ബാനറുകൾ ഇനി അനുവദിക്കില്ലെന്നു സർക്കാർ പ്രഖ്യാപിച്ചു.

കോടതി സ്വരം കടുപ്പിച്ചതിനു പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസും നടപടി സ്വീകരിച്ചു തുടങ്ങി. ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയ അണ്ണാഡിഎംകെ കൗൺസിലർ ജയഗോപാലിനെതിരെ  കേസെടുത്തതായി ചെന്നൈ പൊലീസ് അറിയിച്ചു. കോർപറേഷന്റെ പരാതിയിലാണ് നടപടി. ബോർഡ് പ്രിന്റ് ചെയ്ത പ്രസ് കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു മുദ്രവച്ചു. യുവതിയെ ഇടിച്ച വാട്ടർ ടാങ്കർ ലോറി ഡ്രൈവറെ സെന്റ് തോമസ് മൗണ്ട് ട്രാഫിക് പൊലീസ് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതി നിർദേശം അനുസരിച്ചു ഉത്തരവാദപ്പെട്ട കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...