അന്ന് ഉർവശിയെ വിറപ്പിച്ച ബാലതാരം; ഇന്ന് മമ്മൂട്ടി ചിത്രത്തിൽ പ്രിൻസിപ്പാൾ; കുറിപ്പ്

sindhu-ramesh-post
SHARE

വർഷങ്ങൾ കുറച്ച് പിന്നോട്ട് പോകണം ഇൗ മുഖം ഒാർത്തെടുക്കാൻ. ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച, ഇന്നസെന്റിനെ അച്ചടക്കം പഠിപ്പിച്ച കുട്ടി. ഇന്ന് ആ കുട്ടി മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി എത്തുകയാണ്. ഗാനഗന്ധർവ്വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവച്ച രമേഷ് പിഷാരടിയാണ് ഒരു താരത്തിന്റെ പഴയ സിനിമ ഒാർമപ്പെടുത്തിയത്. തലയിണമന്ത്രം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റിന്റെയും മീനയുടെയും മകളായി അഭിനയിച്ച സിന്ധുവാണ്  ഇപ്പോൾ ഗാനഗന്ധർവനിലും മികച്ച ഒരു വേഷം ചെയ്യുന്നത്. ചിത്രത്തിൽ ലക്ഷ്മി എന്ന സ്കൂൾ പ്രിൻസിപ്പാൾ ആയിട്ടാണ് സിന്ധു എത്തുന്നത്. അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ കൂടിയാണ് സിന്ധു മനു വർമ്മ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘സിന്ധു മനു വർമ്മ .... ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം...'തലയിണമന്ത്രം' എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആൾ... അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ..... മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ ആണ് സിന്ധു മനു വർമ്മ...’ .– സിന്ധുവിന്റെ പോസ്റ്റർ പങ്കുവച്ച് പിഷാരടി പങ്കുവച്ചതിങ്ങനെ. നടൻ മനു വർമയുടെ ഭാര്യയാണ് സിന്ധു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...