കലയിൽ ജാതിബോധം ശക്തം; തിരുത്തി ഹരീഷ് ശിവരാമകൃഷ്ണൻ

harish-music-social-media
SHARE

ജാതി വിചാരങ്ങള്‍ കൊടികുത്തിവാഴുന്ന ഒരിടമാണ് കര്‍ണാടകസംഗീതരംഗം. സങ്കുചിതമായ കലയെ സമീപിക്കുന്ന ആളുകളെ താന്‍ ബഹുമാനപുരസരം തള്ളിക്കളയുകയാണ് താന്‍. ഗുരുവായൂരില്‍ ചെമ്പൈ സ്വാമികളുടെ പേരിലുള്ള ഓഡിറ്റോറിയത്തില്‍ പാടിയ തന്നോട് പൂണൂലെവിടെ എന്നാണ് ഒരാസ്വാദകന്‍ ചോദിച്ചത്. 

പാടിയത് ആഭേരി രാഗമാണെന്നോ സംഗതി എങ്ങനെയുണ്ടെന്നോ വിലയിരുത്താതെ പൂണൂലു അന്വേഷിക്കുന്ന ആസ്വാദകരെ ആസ്വാദകരായി കാണാനാവില്ല. പൂണൂല്‍ ഇടുന്ന കമ്മ്യൂണിറ്റിക്കാരനാണ് ഞാന്‍. പക്ഷേ അതിടാറില്ല. കര്‍ണാടക സംഗീതം പാടുന്ന എന്നെ അത്തരം കമ്മ്യൂണിറ്റിക്കാരനായി കാണാനും അങ്ങനെ കൈയ്യടക്കാനുമാണ് അക്കൂട്ടര്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ ജാതിവ്യവസ്ഥകളെക്കുറിച്ച് തനിക്ക് പല തെറ്റായ ധാരണകളും ഉണ്ടായിരുന്നു.  എന്‍റെ തന്നെ അറിവില്ലായ്മകൊണ്ട് പലതും നേരത്തെ പറഞ്ഞിട്ടുണ്ട്.  ഇവിടുത്തെ സമവാക്യങ്ങള്‍ ഇപ്പോഴാണ് എനിക്ക് പിടികിട്ടിയത്. അതുകൊണ്ട് ഞാനതിനെ തിരുത്തുകയാണ്. ഞാന്‍ കണ്ടില്ലാത്തതൊന്നും ഇല്ല എന്നായിരുന്നു വിചാരം. അത് തെറ്റാണ്. അത് ഞാന്‍ പ്രിവിലജ്ഡ് ആയതുകൊണ്ടാണ് അന്നങ്ങനെ പറഞ്ഞത്. 

കച്ചേരി എന്നത് കര്‍ണാടിക് സംഗീതത്തിന്‍റെ ഒരു രീതി മാത്രമാണ്. അതുമാത്രമല്ല രീതി. അതിന് വേറെയും മാനങ്ങളുണ്ട്. അത്തരം മാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് പ്രോഗ്രസീവ് റോക്കുമായി കര്‍ണാടിക്കിനെ സമന്വയിപ്പിക്കുന്നതിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. കല വളരെ ജൈവികമാണ്. അതിനെ അങ്ങനെ തളച്ചിടാന്‍പറ്റില്ല. ഒരു ഫോര്‍മാറ്റില്‍ തളച്ചിടാമെന്നേയുള്ളു. ഹരീഷ് തുടര്‍ന്നു. 

ഒടുക്കത്തെ നൊസ്റ്റാള്‍ജിയ ആണ് തനിക്ക്. പല പാട്ടുകളും പാടുന്നതിലൂടെ ഭൂതകാലത്തെ തിരിച്ചുപിടിക്കുകയാണ് താന്‍.  അവനവന്‍റെ സംതൃപ്തിയാണ് ഇതിലൂടെ അനുഭവിക്കുന്നത്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഹരീഷ് തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...