തന്നെ ഉപേക്ഷിച്ച കാമുകിയെ പിന്നെ കണ്ടപ്പോൾ ജയസൂര്യ പറഞ്ഞത്: വെളിപ്പെടുത്തൽ

jayasurya-jayan-1
SHARE

തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ഒാർത്തെടുത്ത് നടൻ ജയസൂര്യ. തന്നെ ഉപേക്ഷിച്ച് പോയ കാമുകിയോട് ഷാജി പാപ്പന്‍ സ്റ്റൈല്‍ ഡയലോഗ് പറഞ്ഞ കഥയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയസൂര്യ വെളിപ്പെടുത്തിയത്.

‘ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു.

എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല,? ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു,? എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്’-ജയസൂര്യ പറഞ്ഞു.താന്‍ ചെന്നയുടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...