ജഗതിക്ക് ശോഭയുടെ സ്നേഹചുംബനം; 39-ാം വാർഷികം; അറിയാതെ ചിത്രം പകര്‍ത്തി മകള്‍

jagathy-wife
SHARE

മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയില്‍ നിന്നും സ്‌നേഹചുംബനം ഏറ്റുവാങ്ങി നടന്‍ ജഗതി ശ്രീകുമാര്‍. ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണ്‍ ഈ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകമാണ് ജഗതിയുടെയും ഭാര്യ ശോഭയുടെയും ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു.

പ്രിയ നടന്റെ വിവാഹവാര്‍ഷികമാണെന്നറിഞ്ഞതോടെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രവാഹമായി. ആരാധകരുടെ പ്രിയങ്കരനായ നടന് ആശംസകളുമായാണ് അവരെത്തുന്നത്. 'വിവാഹവാര്‍ഷികാശംസകള്‍.. അമ്മയ്ക്കും അപ്പയ്ക്കും.. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇവരുടെ മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു. ചിത്രം പകര്‍ത്തിയത് ഞാന്‍ തന്നെ. അമ്മ അറിഞ്ഞില്ല.' പാര്‍വതി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലെഴുതി.

2012ല്‍ മലപ്പുറം ജില്ലയിലെ പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷം ചികിത്സയില്‍ കഴിയുന്ന ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...