ലക്സസ് സ്വന്തമാക്കി സൗബിൻ; ആഡംബര കാറിന്റെ വില 60 ലക്ഷത്തോളം

soubin-car
SHARE

ഹൈബ്രിഡ് കാർ ലക്സസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിർ. ലക്സസിന്റെ ഹൈബ്രിഡ് സെഡാൻ ഇഎസ്300 എച്ചാണ് താരം ഏറ്റവും പുതുതായി വാങ്ങിയത്. കൊച്ചിയിലെ ലക്സസ് ഷോറൂമിൽ നിന്നാണ് സൗബിൻ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലക്സസ്. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ലക്സസ് കാറുകൾക്ക് ആരാധകരേറെയാണ്. മുന്‍പ് നടൻ ജയസൂര്യയും ലക്സസ് കാർ സ്വന്തമാക്കിയിരുന്നു. 

ലക്സസ് നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്. 2.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റർ വേഗമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റുകൾ മാത്രം മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...