മകളുടെ ആദ്യ ഓണം; കുടുംബത്തോടൊപ്പം കേരള സാരിയിൽ തിളങ്ങി അസിൻ; ചിത്രങ്ങൾ

asin-onam
SHARE

ഓണം ദിവസമായ ഇന്നലെയാണ് നടി അസിന്‍ മകള്‍ ആരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. ആരിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെ 2018ലെ ഒരു ചിത്രമാണ് അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്.

കുഞ്ഞു ആരിന്റെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു. കേരള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അസിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവ് രാഹുലും കേരളീയ വേഷമായ വെള്ള മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്നത്. മകൾ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്.

കേരളീയ സ്റ്റൈലിലുളള പാവാടയും ഉടുപ്പുമാണ് മകളുടെ വേഷം. അരിന്റെ ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പോലെ തന്നെ സുന്ദരിയാണ് മോളും എന്നാണ് ആരാധകർ പറയുന്നത്. 

ഭർത്താവിനോടൊപ്പമുളള ചിത്രവും താരവും പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ഡൽഹിയിലാണ് താമസം.

View this post on Instagram

#Throwback to last year, 1st Onam as parents :)

A post shared by Asin Thottumkal (@simply.asin) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...