15 തവണ കൈ മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു; വെളിപ്പെടുത്തി നടി

madhumitha-injury
SHARE

ബിഗ് ബോസ് സീസൺ 3–യിലെ വിവാദനായികയാണ് മധുമിത. അവതാരകൻ കമലഹാസൻ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയും പരിപാടിക്കിടെ ആത്മഹത്യക്കു ശ്രമിച്ചതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഷോയിലെ നിയമങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മധുമിത പുറത്താക്കപ്പെടുന്നത്. 

ഇപ്പോൾ ചർച്ചയാകുന്നത് ബിഗ് ബോസ് സീസൺ 2–വിലെ മത്സരാർഥി ഡാനിയൽ പോപ് ട്വിറ്ററിലൂടെ പങ്കുവെച്ച മധുമിതയുടെ ചിത്രമാണ്. ആത്മഹത്യ ചെയ്യാനായി കൈകളിൽ കത്തികൊണ്ട് മുറിവുണ്ടാക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാം. 

സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് നടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ''ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തുപോയതാണ്. ശത്രുവാണെങ്കിൽ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ സൂക്ഷിച്ചുപോകാൻ പറയാൻ തോന്നും. ഞാൻ ഇങ്ങനെ കൈ മുറിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാൻ കൈമുറിച്ചു. രക്തം ചീറ്റി വരുമ്പോൾ പോലും ആരും എന്റെ അരികിൽ വന്നില്ല. കസ്തൂരി മാമും ചേരൻ സാറും മാത്രമാണഅ സഹതാപം പ്രകടിപ്പിച്ചത്'', മധുമിത പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...