സ്നേഹത്തെ ഉപേക്ഷിക്കരുത്; ഇവളാണ് മാലാഖ; മകൾക്കൊപ്പം ബാലയുടെ ഓണം; വിഡിയോ

bala-daughter-onam
SHARE

മകൾ അവന്തികക്കൊപ്പം ഓണം ആഘോഷിച്ച് നടൻ ബാല. ഇതുവരെ ആഘോഷിച്ചതിൽ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന ക്യാപ്ഷനോടെയാണ് ബാല വിഡിയോ പങ്കുവെച്ചത്. 

''ഇത് വരെയുള്ളതിൽ വെച്ചേറ്റവും നല്ല ഓണം. പണം എന്നത് വെറും ഭൗതിക വസ്തു മാത്രമാണ്. ദൈവത്തിൽ വിശ്വസിക്കൂ. സ്നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ''- ബാല സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക. 2010ൽ വിവാഹിതരായ ഇരുവരും ഈ വർഷമാണ് വിവാഹമോചിതരാകുന്നത്. 

ജീവിതം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും പ്രാർഥിക്കണമെന്നും അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...