ആ പതിവ് ഇക്കുറിയും തെറ്റിയില്ല; ഓണക്കോടിയുടുത്ത് സദ്യവിളമ്പി മമ്മൂട്ടി

mammotty11
SHARE

പതിവുപോലെ സിനിമാ സെറ്റില്‍ ഓണം ആഘോഷിച്ച് നടന്‍ മമ്മൂട്ടി. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിന്റെ സെറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഓണാഘോഷം

കാലങ്ങളായി മമ്മൂട്ടിയുടെ ഓണം സിനിമാ സെറ്റുകളിലാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആലുവ ചൂണ്ടിയിലായിലുള്ള ഷൈലോക്കിന്റെ സെറ്റില്‍ ഓണോക്കോടി ഉടുത്ത് മമ്മൂട്ടി എത്തി. അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടി തന്നെ സദ്യവിളമ്പി. സാമ്പാര്‍ വിളമ്പാന്‍ നടന്‍ ബൈജുവും ഒപ്പം ചേര്‍ന്നു

ശേഷം സദ്യ ഉണ്ണാനായി ഇലയിട്ടിരുന്ന മമ്മൂട്ടിക്ക് സംവിധായകന്‍ വിളമ്പിക്കൊടുത്തു. രാജാധിരാജയ്ക്കും മാസ്റ്റര്‍ പീസിനും ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...