പറഞ്ഞതെല്ലാം വിഴുങ്ങിയോ? പ്രിയങ്ക ചോപ്രയ്ക്കൊപ്പം ബീച്ചിൽ സൈറ വസീം,ട്രോൾ

zaira
SHARE

സിനിമ മതത്തിൽ നിന്നകറ്റിയെന്നും അഭിനയം ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ സൈറാ വസീം പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കുന്നു. സ്കൈ ഈസ് പിങ്ക് എന്ന പേരിലുള്ള ചിത്രത്തിന്റെ പോസ്റ്റർ പ്രിയങ്കാ ചോപ്രയാണ് പുറത്ത് വിട്ടത്. അടുത്ത ദിവസം ആരംഭിക്കുന്ന ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രമോഷൻ.

പോസ്റ്ററിന് പുറമേ സൈറയ്ക്കും സഹതാരങ്ങൾക്കുമൊപ്പം ബീച്ചിൽ നിൽക്കുന്ന ചിത്രവും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സിനിമയെ വേണ്ടെന്ന് പറഞ്ഞു പോയ ആളുകളുടെ സിനിമ കാണില്ലെന്നും ബഹിഷ്കരിക്കുമെന്നും ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്. സൈറയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ചിലർ നടത്തുന്നുണ്ട്. പ്രശസ്തയാകാൻ വേണ്ടി സൈറ നടത്തിയ തരംതാണ ഷോ മാത്രമായിരുന്നു അന്നത്തെ പ്രഖ്യാപനമെന്നും കാപട്യക്കാരിയാണെന്നുമെന്നും ചിലർ പരിഹസിക്കുമ്പോൾ സൈറയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. 

ആമിർഖാൻ ചിത്രമായ ദംഗലിൽ ഗുസ്തി താരം ഗീതാ ഫോഗട്ടിന്റെ വേഷത്തിലാണ് സൈറ അഭിനയിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് സിനിമയിലേക്ക് വരാൻ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും വെള്ളിത്തിരയിലെ ജീവിതം തന്നെ മാറ്റിക്കളഞ്ഞുവെന്നും സൈറ പ്രഖ്യാപിച്ചത്. സിനിമ ഉപേക്ഷിക്കുകയാണെന്ന് സമൂഹ മാധ്യമത്തിലിട്ട നീണ്ട കുറിപ്പിലൂടെ അവർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രിയങ്കയ്ക്കൊപ്പമുള്ള ഈ ചിത്രം പുറത്ത് വരുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...