ഒരു സീനിനായി തകർത്തത് 37 കാറുകൾ, 5 ട്രക്ക്; അമ്പരപ്പിച്ച് സാഹോ മേക്കിങ് വിഡിയോ

saho-making-video
SHARE

തിയറ്ററിൽ നിന്നും കോടികൾ നേടി മുന്നേറിയ ചിത്രമാണ് പ്രഭാസിന്റെ സാഹോ. അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എട്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു.

സാബു സിറിൽ ആണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. സിനിമയ്ക്കായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിർമിക്കുകയായിരുന്നു. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി സംവിധായകൻ സുജീത്ത് ചെലവിട്ടത്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...