പ്രസംഗത്തിനിടെ മമ്മൂക്കയെന്ന് നീട്ടിവിളി; ‘എന്തോ..’യെന്ന് മറുപടി; വൈറല്‍ വിഡിയോയിലെ താരം

mammootty-child-love
SHARE

‘ആള് നല്ല ഗൗരവക്കാരനാണ്. പുറമേ അത്ര ചിരിയൊന്നും കാണില്ല. എങ്കിലും ഉള്ളിൽ പഞ്ചപാവമാണ്..’ സഹപ്രവർത്തകർ മുതൽ ആരാധകർ വരെ പലവട്ടം പറഞ്ഞു പഴകിയ വാചകങ്ങളാണ്. പറയുന്നത് മമ്മൂട്ടിയെ കുറിച്ച് ആയതുകൊണ്ട് കാര്യത്തിൽ അൽപം സത്യമുണ്ടെന്ന് മലയാളിയും വിശ്വസിക്കും. 

എന്നാൽ ഒരു വിളിയിൽ അതെല്ലാം ഇല്ലാതാകുന്ന കാഴ്ചയാണ് ഇന്നലെ കൊച്ചിയിൽ കണ്ടത്. ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. മമ്മൂട്ടി പ്രസംഗിക്കാൻ വേദിയിലെത്തി. ഗൗരവത്തോടെ പ്രസംഗം തുടങ്ങി. അപ്പോഴാണ് കാണികൾക്ക് ഇടയിൽ നിന്നും ഒരു കുഞ്ഞിന്റെ സ്നേഹ വിളി എത്തിയത്. ‘മമ്മൂക്ക..’ നീട്ടിയുള്ള ആ വിളിയിൽ മമ്മൂട്ടിയുടെ ചെവിയിലെത്തി. പ്രസംഗത്തിനിടെ തന്നെ ആ വിളിക്ക് അപ്പോള്‍ തന്നെ സ്വാഭാവിക ഭാവത്തില്‍ മമ്മൂട്ടിയുടെ മറുപടി: ‘എന്തോ..’. മധുരമുള്ള കേൾവിക്കാരനായി താരം. എന്തോ.. എന്ന് നിറഞ്ഞ ചിരിയോടെയുള്ള വിളികേട്ടപ്പോൾ സദസിന്റെയും മനസ് നിറഞ്ഞു. 

കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിലാണ് ഇൗ സ്നേഹനിമിഷം സംഭവിച്ചത്. പിന്നീട് വേദിയിൽ നിന്നും പോകുമ്പോൾ ആ കുഞ്ഞിനെ പോയി ലാളിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പരിപാടി കഴിഞ്ഞ് മമ്മൂട്ടി തന്നെയാണ് ആരാണ് ആ കുഞ്ഞ് എന്ന് തിരക്കിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിന്റെ മകന്‍ നോവ ആണ് അതെന്നറിഞ്ഞ് താരത്തിനും അമ്പരപ്പായി. 

വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...