പുരുഷൻമാരുടെ കാര്യത്തിൽ അമ്മയ്ക്കെന്നെ വിശ്വാസമില്ലായിരുന്നു; ജാൻവി

jhanvi10
SHARE

പുരുഷൻമാരെ കുറിച്ചുള്ള തന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്ന് ജാൻവി കപൂർ. പെട്ടെന്ന് സ്നേഹിക്കപ്പെടുന്ന പ്രകൃതമാണ് ഉള്ളതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ വരനെ തിരഞ്ഞെടുത്ത് തരണമെന്ന് അമ്മ വളരെ ആഗ്രഹിച്ചിരുന്നുവെന്നും ജാൻവി സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പക്ഷേ വിധി അമ്മയുടെ ആ ആഗ്രഹ പൂർത്തീകരണത്തിന് കാത്തുനിന്നില്ലെന്നും ജാൻവി മനസ് തുറന്നു.

വിവാഹം കഴിക്കുന്നയാൾ ജോലി പാഷനായുള്ള വ്യക്തിയാവണമെന്നും എക്സൈറ്റ് ചെയ്യിക്കാൻ കഴിവുള്ളവനാകണമെന്നുമാണ് ജാൻവിയുടെ ആഗ്രഹം. നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തിൽ പ്രണയിക്കാൻ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. 

വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയിൽ വച്ച് വളരെ പരമ്പരാഗതമായ രീതിയിൽ ആയിരിക്കും കല്യാണം. ഫാന്റസികളൊഴിവാക്കി  നടക്കുന്ന ചടങ്ങിൽ ഇഡ്ലിയും സാമ്പറുമടക്കമുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങളുണ്ടാകുമെന്നും ജാൻവി വ്യക്തമാക്കുന്നു. 

കരൺ ജോഹർ നിർമിച്ച ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇഷാൻ ഖത്തറിന്റെ നായികയായി ജാൻവി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...