തമിഴകത്ത് മഞ്ജുവാര്യരുടെ തകർപ്പൻ അരേങ്ങറ്റം; അസുരന്റെ ട്രെയ്്ലറിന് വന്‍വരവേല്‍പ്

asuran
SHARE

നടി മഞ്ജുവാര്യരുടെ തമിഴ് അരേങ്ങറ്റ ചിത്രമായ അസുരന്റെ ട്രെയ്്ലറിന് വന്‍വരവേല്‍പ്. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ കണ്ടത്  രണ്ടു മില്യണ്‍ ആളുകള്‍. ധനുഷിന്റെ നായികയായാണ് മഞ്ജുവിന്റെ അരങ്ങേറ്റം.

മഞ്ജുവിന്റെ അന്യഭാഷാ ചിത്രങ്ങളിലെ അരങ്ങേറ്റം ഗംഭീരമാകുമെന്നാണ് ട്രെയ്്ലറിന് ലഭിക്കുന്ന കമന്റുകള്‍. 

രോഷത്തോടെയുള്ള ഈ വാക്കുകളും ഗ്രാമീണ സ്ത്രീയുടെ രൂപവുമെല്ലാം കഥാപാത്രത്തെ കുറിച്ചു ധാരണ നല്‍കുന്നു... തമിഴിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടായ ധനുഷ് വെട്രിമാരന്‍ ടീമിന്റെ നാലാമത്തെ ചിത്രമാണ് അസുരന്‍ .ധനുഷ് അച്ഛനായും മകനായും ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രമെന്ന പ്രത്യേകയുമുണ്ട്. അച്ഛന്‍ വേഷത്തിലെത്തുന്ന ധനുഷ് കഥാപാത്രം വിദ്യയുടെ ശക്തിയെ കുറിച്ചു പറയുന്നിടത്താണ്  ട്രെയ്്ലര്‍ അവസാനിക്കുന്നത്. അടുത്തമാസം രണ്ടിനു ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...