ജീവിതം പ്രതിസന്ധിഘട്ടത്തിൽ; പ്രാർഥിക്കണം: അമൃത സുരേഷ്

amrutha-suresh-10
SHARE

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയങ്കരിയായി എത്തിയ ഗായികയാണ് അമൃത സുരേഷ്. പിന്നണി രംഗത്ത് സജീവമായിരുന്ന അമൃത സ്വന്തമായി മ്യൂസിക് ബാന്‍ഡ് തുടങ്ങിയിരുന്നു. യാത്രകളും മറ്റുമായി യൂട്യൂബ് ചാനലിലും അമൃത സജീവമാണ്. 

അതിനിടെ ഇൻസ്റ്റ്ഗ്രാമിൽ അമൃത പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രാർഥിക്കണമെന്നും അമൃത കുറിപ്പിൽ പറയുന്നു. 

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്‌നേഹം 

എജി വ്ളോഗ്സിൽ പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ നല്കാത്തതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്...പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും..എല്ലാവര്‍ക്കും സ്‌നേഹം.-അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...