‘നിങ്ങളുടെ മക്കളോട് നിങ്ങളിത് ചെയ്യുമോ..?’ മകള്‍ക്കായി ഹൃദയം തകർന്ന് അക്ഷയ് കുമാർ

nithara10
SHARE

സ്വകാര്യതയിലേക്ക് പാപ്പരാസികൾ ഇടിച്ചു കയറുന്നതിനെതിരെ ക്ഷോഭിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. കുടുംബമായി പുറത്തിറങ്ങാമെന്ന് വിചാരിച്ചാൽ അപ്പോൾ മകൾ വിസമ്മതിക്കും. ഒരു ദിവസം എന്താണ് പുറത്ത് വരാൻ നിനക്ക് ഇഷ്ടമില്ലാത്തതെന്ന് ചോദിച്ചപ്പോൾ ഫ്ളാഷ് ലൈറ്റുകളെ പേടിയാണെന്ന് മകൾ പറഞ്ഞത് തന്നെ തകർത്തു കളഞ്ഞുവെന്നും താരം വെളിപ്പെടുത്തി.

കുഞ്ഞുനിതാരയുടെ അവസ്ഥയോർത്ത് തനിക്ക് ദേഷ്യവും സങ്കടവുമെല്ലാം വരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ആറുവയസ് മാത്രമാണ് നിതാരയ്ക്കുള്ളത്. മകന്റെ കാര്യവും വ്യത്യസ്തമല്ല. അവൻ സിനിമയ്ക്ക് പോലും വരാൻ കൂട്ടാക്കാറില്ല. താരങ്ങളെന്ന നിലയിൽ സ്വകാര്യത നഷ്ടപ്പെടുന്നതിൽ ആകുലത ഇല്ല. പക്ഷേ കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെ അല്ലെന്നും അക്ഷയ് പറഞ്ഞു. മക്കൾ ലൈം ലൈറ്റിൽ വരാൻ ആഗ്രഹിക്കാത്തിടത്തോളം കാലത്തോളം അവരെ വെറുതെ വിടണം. അവർ പ്രായപൂർത്തിയായി സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാകുന്നതുവരെ അവരുടെ സ്വാതന്ത്ര്യങ്ങളിലും സ്വകാര്യതയിലും ഇടിച്ചു കയറാതിരിക്കാൻ ശ്രമിക്കണമെന്നും താരം ആവശ്യപ്പെട്ടു.

മകൻ ആരവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പേരിൽ അവനെ വിമർശിക്കുന്നവരോടും അക്ഷയ്ക്ക് ഒരു അഭ്യർഥനയുണ്ട്. ''കുഞ്ഞുങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവർ കണ്ണാടിക്കു മുന്നിൽച്ചെന്ന് ഒരു ചോദ്യം ചോദിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളോട് ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുന്നത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമോ?. കുഞ്ഞുങ്ങളെയും കൗമാരക്കാരക്കാരെയും പരിഹസിക്കുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് എന്തുപറയണം എന്നെനിക്കറിയില്ല. 21 വയസ്സിൽ താഴെയുള്ള കുട്ടികളെക്കുറിച്ച് അസംബന്ധങ്ങൾ പറയുന്നത് നിയമവിരുദ്ധമാണ്. ഒരു രക്ഷിതാവെന്ന നിലയിൽ കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ച് , ഇത്തരം പാപ്പരാസികൾ ഏൽപ്പിക്കുന്ന ആഘാതത്തെ കുറിച്ച് തനിക്ക് ആകുലതയുണ്ടെന്നും അക്ഷയ് കൂട്ടിച്ചേർത്തു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...