ആരും ശ്രദ്ധിച്ചില്ല; ബസ് കാത്തിരുന്ന് സായി പല്ലവി; വൈറല്‍ ചിത്രങ്ങള്‍

sai-pallavi
SHARE

സാധാരണ പെണ്‍കുട്ടിയെ പോലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങള്‍ വൈറല്‍. കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയാറാകുന്ന താരത്തിന്റെ നാച്ചുറല്‍ ഗെറ്റപ്പ് കൂടിയാണ് കയ്യടി നേടുന്നത്.

സായി പല്ലവിയും റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന ‘വിരത പര്‍വ്വം 1992’ എന്ന ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു അത്. സാരിയുടുത്ത് ബാഗുമായി സാധാരണ പെണ്‍കുട്ടിയെ പോലെ എത്തിയ സായിയെ ആരും ശ്രദ്ധിച്ചത് പോലുമില്ല. തെലുങ്കാനയിലെ വരാങ്കല്‍ എന്ന ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. തൊട്ടടുത്ത ഹോട്ടലില്‍ ക്യാമറ വച്ചാണ് ബസ് സ്‌റ്റോപ്പിലെ വിഷ്വല്‍സ് പകര്‍ത്തിയിരിക്കുന്നത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം നിറഞ്ഞുനില്‍ക്കുകയാണ് താരം. മലയാളത്തില്‍ ‘അതിരന്‍’, തമിഴില്‍ ‘എന്‍ജികെ’ എന്നിവയായിരുന്നു സായിയുടെ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...