‘നീ ഇങ്ങനൊന്ന് വാങ്ങണം; പക്ഷേ നിന്‍റെ അച്ഛന്‍ സമ്മതിക്കില്ല’; കീര്‍ത്തിയോട് മമ്മൂട്ടി

mammootty-keerthy-suresh
SHARE

കാരവൻ സംസ്കാരത്തോട് വിയോജിപ്പുണ്ടായിരുന്ന വ്യക്തിയായിരുന്നു നിർമാതാവും നടനുമായ ജി.സുരേഷ്കുമാർ. താൻ ഇപ്പോൾ കാരവനിലിരിക്കുമ്പോൾ സുഹൃത്തുക്കൾ കളിയാക്കാറുണ്ടെന്ന് ഓർത്തെടുക്കുകയാണ് സുരേഷ് കുമാർ. ഒരു മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ അദ്ദേഹം മകൾ കീർത്തിയെ കൂട്ടിക്കൊണ്ടുപോയി കാരവൻ കാണിച്ചിട്ട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാൽ നിന്റെ അച്ഛൻ അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാർ ഓർമിക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് കുമാർ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

തുടക്ക കാലത്ത് കാരവന്‍ സംസ്കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം  മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീർത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛൻ സമ്മതിക്കില്ല. അവൻ ഇതിന് എതിരാണ്...’

പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാൻ കാരവാനെ എതിർത്തത്. ഷൂട്ടിങ് െസറ്റില്‍ എല്ലാവും ഒരു കുടുംബം പോെല മരച്ചുവട്ടിലോ വീടിന്‍റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ചിരുന്ന കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്പോള്‍ റോഡ് സൈഡില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതെന്ന് പറഞ്ഞു േകട്ടിട്ടുണ്ട്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്േനഹബന്ധം േപാകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്.

പക്ഷേ, ഇപ്പോൾ അതും പറഞ്ഞിരുന്നാല്‍ പറ്റില്ലല്ലോ. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി– സുരേഷ് കുമാര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...