ജീവിതത്തിലും മമ്മൂക്കയ്ക്ക് പല റോളുകൾ; ഉണ്ണിയുടെ കുറിപ്പ്: ആശംസാപ്രവാഹം

mammootty-unnimukundan
SHARE

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസ അർപ്പിച്ച് സിനിമാലോകം. ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ വരെയുള്ള മമ്മൂട്ടിയ്ക്കൊപ്പം ചെയ്ത കഥാപാത്രങ്ങളെ ഓർത്തെടുത്ത് കൊണ്ടാണ് ഉണ്ണിമുകുന്ദൻ പിറന്നാൾ ആശംസ നേർന്നത്. സിനിമയിൽ മാത്രമല്ല തന്റെ ജീവിതത്തിലും മമ്മൂട്ടിയുടെ റോൾ വലരെ വലുതാണെന്ന് ഉണ്ണി പറയുന്നു. കുറിപ്പ് ഇങ്ങനെ:

സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ.ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രം വരെ അങ്ങ് എന്നിൽ അർപ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്.എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു. വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല മമ്മുക്ക അങ്ങയെ,ഈ അനിയന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...