ഞാൻ നിന്റെ ജീവിതത്തിൽ നിന്ന് അകലുന്നു; വില്ലത്തിയാകില്ല; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി

snam-shetty-emmotional
SHARE

ഞാൻ തർഷാനുമായുള്ള പ്രണയം അവസാനിപ്പിക്കുന്നു, ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടി സനം ഷെട്ടി. തമിഴ് ബിഗ് ബോസ് മൽസരാർഥികളിലൊരാളാണ് നടൻ തർഷാൻ. എന്നാൽ  ബിഗ് ബോസ് ഹൗസിലെത്തിയ തർഷൻ സനയുമായുള്ള പ്രണയം മറച്ചുവെച്ചു. അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സനം പറയുന്നു. ഫെയ്‌സ്ബുക്കില്‍ ലൈവില്‍ വന്ന സനം പൊട്ടിക്കരഞ്ഞാണ് പ്രതികരിച്ചത്. 

തർഷാന് എല്ലാ പിൻതുണയുമായി താൻ ഒപ്പം നിന്നുവെന്നും, എന്നാൽ വിജയത്തിന്റെ വഴിയിൽ താനൊരു വിലങ്ങുതടിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും സനം പറയുന്നു. തർഷാനും മറ്റൊരു മൽസരാർഥി ഷെറിനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായും സനം പറയുന്നു.

തർഷാൻ ബിഗ് ബോസ് ഹൗസിൽ നിന്ന് എത്തിയാൽ മാത്രമേ കൃത്യമായ വിവരങ്ങൾ മനസിലാകുകയുള്ളൂ. ഷെറിന്റെയും തർഷാന്റെയും ജീവിതത്തിൽ വില്ലത്തിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും ആളുകളുടെ ഇഷ്ടമനുസരിച്ച് തർഷാന്റെ ജീവിതത്തിൽ നിന്ന് മാറിനിൽക്കുകയാണെന്നും സനം പറയുന്നു.  ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു തര്‍ഷാന്‍. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ താങ്കളെ ഞാന്‍ പ്രണയിക്കും. അതില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനാകില്ല- സനം പറഞ്ഞു. 

2012 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം സിനിമാ കമ്പനിയിൽ ദീപിക എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥാപാത്രത്തെ സനം അവതരിപ്പിച്ചിരുന്നു. കന്നട നടിയാണ് സംനം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...