മമ്മൂട്ടി ഇന്നോളം കാണാത്ത മാസ് ലുക്കില്‍; പിറന്നാളിന് കാത്തുവച്ച സര്‍പ്രൈസ്

shylock-mammootty-fist-look
SHARE

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളാണിന്ന്. എന്നാല്‍ ഹോളിവുഡ് നടന്മാരെ പോലും നിഷ്പ്രഭമാക്കുന്ന ഫസ്റ്റ്ലുക്കുമായി എത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി ജന്മദിനത്തില്‍ ആരാധകരുെട കയ്യടി നേടിയത്. റോൾസ് റോയ്സിനു മുന്നിൽ മുടി നീട്ടി വളർത്തി കൂളിങ് ഗ്ലാസിൽ നടന്നുവരുന്ന മമ്മൂട്ടിയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ആണിത്. മലയാളത്തിൽ ഈ അടുത്തിറങ്ങിയതിൽ ഏറ്റവും സ്റ്റൈലിഷ് ഫസ്റ്റ്ലുക്ക് ആണ് ഇതെന്ന് ആരാധകർ പറയുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്.

ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മിക്കുന്നത്. തമിഴ് നടൻ രാജ് കിരൺ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക. 

മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി–രാജ് കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകർഷണം. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.  നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...