അച്ഛൻ മമ്മൂക്ക ഫാൻ; മകൻ മോഹൻലാൽ ഫാൻ; ഒടുവിൽ അച്ഛൻ ജയിച്ചു

mammooty-big-fan-hari
SHARE

കടുത്ത മമ്മൂട്ടി ആരാധകനായ അച്ഛൻ, മോഹൻലാൽ ആരാധകനായ മകൻ. ഒടുവിൽ അച്ഛൻ തന്നെ ജയിച്ചു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അച്ഛന്റെ വലിയ സ്വപ്നം നടത്തിക്കൊടുക്കാൻ അദ്ദേഹത്തെയും കൂട്ടി മകൻ മമ്മൂട്ടിയെ കാണാനെത്തി. ഇൗ കൂടിക്കാഴ്ചയെ കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജ്യോതിഷ രംഗത്ത് സജീവമായ ഹരി പത്തനാപുരമാണ് ഇൗ മകൻ. 

‘എന്നെ മമ്മൂക്ക ഫാൻ ആക്കാൻ വേണ്ടി അച്ഛൻ വളരെ പണ്ടുമുതൽ ശ്രമം തുടങ്ങിയിരുന്നു. മമ്മൂക്ക തകർത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങൾ ഒന്നിലധികം തവണ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്..കോട്ടയം കുഞ്ഞച്ചൻ, അമരം ,ധ്രുവം,ഒരു വടക്കൻ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധർവ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങൾ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്. കോട്ടയം കുഞ്ഞച്ചൻ 4 തവണ എങ്കിലും അച്ഛൻ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്..’ ഹരി ഫെയ്സ്ബുക്കിൽ കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം: 

അച്ഛനും ഞാനും തമ്മിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട്അ. അച്ഛൻ കട്ട മമ്മൂട്ടി ഫാനും ഞാൻ കട്ട മോഹൻലാൽ ഫാനും ആണ്... എന്നെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ വളരെ പണ്ടുമുതൽ ശ്രമം തുടങ്ങിയിരുന്നു.മമ്മൂക്ക തകർത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങൾ ഒന്നിലധികം തവണ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്.

കോട്ടയം കുഞ്ഞച്ചൻ, അമരം ,ധ്രുവം,ഒരു വടക്കൻ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധർവ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങൾ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്. കോട്ടയം കുഞ്ഞച്ചൻ 4 തവണ എങ്കിലും അച്ഛൻ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്... ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്‌ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാൻ ചിന്തിച്ചു.ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്...അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മിൽ ഒരു കൂടിക്കാഴ്ച ഒരുങ്ങി... ഒരുപാട് നേരം അവർ തമ്മിൽ സംസാരിച്ചിരുന്നു. ഒടുവിൽ കാറിൽ കയറിയപ്പോൾ അച്ഛൻറെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി.

എത്രയോ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും.... മലയാളത്തിൻറെ പ്രിയനടൻ സ്റ്റാർ മമ്മൂട്ടിക്ക് അ ഹൃദയത്തിൽ തൊട്ട് ഒരായിരം ജന്മദിനാശംസകൾ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...