ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം; നേട്ടങ്ങളുടെ നെറുകയിൽ വീണ്ടും

indrans-best-actor-award-new
SHARE

മലയാളത്തിന്റെ അഭിമാനം വീണ്ടും രാജ്യത്തിന്റെ അതിർത്തി കടത്തി ഇന്ദ്രൻസ്. സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഇൗ പുരസ്കാരം. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്. 

മുൻപ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള് മാറിയിരുന്നു‍. ഇതിന് പിന്നാലെയാണ് ഇന്ദ്രൻസിന്റെ പുതിയ നേട്ടം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...