അനുഷ്കയ്ക്ക് തടിയായാൽ നിങ്ങൾക്കെന്താണ്? രോഷത്തോടെ ആരാധകർ

anushka-shetty-new-pic
SHARE

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രങ്ങൾ മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലായി. അനുഷ്കയ്ക്ക് തടികൂടി എന്ന രീതിയിലാണ് പ്രചാരണം. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. അനുഷ്കയ്ക്ക് തടി കൂടിയെന്നും ഇരട്ടതാടിവരെ തെളിഞ്ഞ് കാണാമെന്നുമായിരുന്നു വിമർശനം.

പുതിയ ചിത്രം നിശബ്ദിന്റെ ചിത്രീകരണത്തിന് ശേഷം ഹൈദരബാദ് വിമാനത്താവളത്തിൽ എത്തിയതാണ് താരം. അവിടെവെച്ച് ആരോ പകർത്തിയ ചിത്രമാണ് വൈറലായത്. ഒരു തെലുങ്ക് വെബ്സൈറ്റ് ഉൾപ്പടെ അനുഷ്കയെ വണ്ണത്തെ പരിഹസിച്ച് രംഗത്ത് എത്തിയതോടെയാണ് ആരാധക രോഷം ആളിക്കത്തിയത്. അനുഷ്കയ്ക്ക് തടി കൂടിയതിൽ ഒരുപാട് ആകുലതപ്പെടേണ്ട ആവശ്യമില്ലെന്നും കഴിവാണ് പ്രധാനമെന്നും ആരാധകർ കുറിച്ചു. അനുഷ്കയ്ക്ക് തടി കൂടിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നാണ് വിമർശകരോട് ആരാധകരുടെ ചോദ്യം. സിനിമ ഇല്ലാത്തതിനാൽ അനുഷ്ക ആരോഗ്യം ശ്രദ്ധിക്കാതെ തടികൂടിയതാണെന്നും പരിഹാസമുയർന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...