ദുപ്പട്ട വീശിയപ്പോള്‍ അതില്‍ നിറയെ മമ്മൂക്ക; ഒരു ഫാന്‍ ഗേളിന്റെ വേറിട്ട ആശംസ: വിഡിയോ

anu-sithara2
SHARE

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസാ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍. അറുപത്തിയെട്ടാം ജന്മദിനമാണെങ്കിലും കണ്ടാല്‍ 40 വയസേ തോന്നു എന്നാണ് പലരുടേയും കമന്റുകള്‍. സിനിമാലോകത്തുനിന്നും പലരും മമ്മൂക്കയ്ക്ക് ആശംസയുമായെത്തി. അതില്‍ വ്യത്യസ്തമായത് നടി അനുസിത്താരയുടെ ആശംസയാണ്.

വിഡിയോ  ആശംസയാണ് അനുസിത്താര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചുരിദാറിന്‍റെ ദുപ്പട്ട വീശുന്ന അനുസിത്താരയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ദുപ്പട്ടയില്‍ നിറയെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകള്‍. ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക എന്നും ദുപ്പട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കട്ട മമ്മൂക്ക ഫാനായ അനുസിതാരയുടെ വീഡിയോ ആശംസയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...