ഒരു ചിത്രത്തിന് അഞ്ച് കോടി? നയൻതാരയുടെ പ്രതിഫലം ചർച്ചയാക്കി ആരാധകർ

nayanthara-06
SHARE

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച താരം തന്നെയാണ് നയൻതാര. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ‌ക്ക് വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് നയൻതാര ചിത്രങ്ങൾ സൂപ്പർ‌ ഹിറ്റായത്. 

നിവിൻ പോളി നായകനായ ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുയാണ് നയന്‍താര. വിജയ്ക്കൊപ്പമുള്ള ബിഗിൽ, രജനീകാന്തിനൊപ്പമുള്ള ദർബാർ, ബിഗ് ബജറ്റ് ചിത്രമായ സയി റാ നരസിംഹ റെഡ്ഡി എന്നിങ്ങനെ വലിയ ചിത്രങ്ങളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. 

അതിനിടെ നയൻതാരയുടെ പ്രതിഫലത്തെക്കുറിച്ചും സിനിമാലോകത്ത് ചർച്ചകൾ നടക്കുന്നുണ്ട്. നാല് മുതൽ അഞ്ച് കോടി വരെയാണ് ഒരു ചിത്രത്തിന് നയൻതാരയുടെ പ്രതിഫലം എന്നാണ് സൂചന. 

ദീപാവലിക്ക് ബിഗിൽ പ്രേക്ഷകരിലേക്കെത്തു. 2021ലെ പൊങ്കൽ റിലീസാണ് ദർബാർ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...