18 മാസത്തെ അധ്വാനം, സിക്സ്പാക്ക് നേടിയെടുത്ത് ലാൽ ജൂനിയർ

jean-paul-lal
SHARE

സിക്സ് പാക്ക് രൂപപ്പെടുത്തൽ അത്ര എളുപ്പമല്ലെന്നറിയാമല്ലോ.. സംവിധായകൻ ലാൽ ജൂനിയർ അത് നേടിയെടുത്തിരിക്കുകയാണ്. 18 മാസത്തെ അധ്വാനത്തിനൊടുവിലാണ് വയറിൽ ആ സംഗതി രൂപപ്പെട്ടതെന്ന് ജീൻ പോൾ പറയുന്നു. തന്റെ പഴയ ചിത്രവും പുതിയ സിക്സ് പാക്ക് രൂപവും ചേർത്ത് വച്ച് ഇൻസ്റ്റഗ്രമിൽ ലാൽ ജൂനിയർ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിനായാണ് താൻ ഈ സാഹസം ചെയ്തതെന്നു ജീൻ പറയുന്നു. ജീൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. മിയ, ദീപ്തി സതി എന്നിവരാണ് നായികമാർ. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...