കീമോ കാരണം പരിപാടിക്കെത്തിയില്ല; ആരാധികക്ക് ജോനാസ് സഹോദരങ്ങളുടെ സര്‍പ്രൈസ്

jonas-surprise
SHARE

കീമോതെറാപ്പി മൂലം ലൈവ് സംഗീതപരിപാടി കാണാനെത്താൻ കഴിയാതിരുന്ന ആരാധികക്ക് സർപ്രൈസ് കൊടുത്ത് ജോനാസ് സഹോദരന്മാർ. ആശുപത്രിയിലെത്തി പതിനാറുകാരിയെ നേരിട്ടുകണ്ടാണ് ജോനാസ് സഹോദരങ്ങളുടെ സർപ്രൈസ്. നിക്ക് ജോനാസിന്റെ ഭാര്യ പ്രിയങ്ക ചോപ്രയും ഒപ്പമെത്തിയിരുന്നു. 

നിക്ക്, കെവിൻ, ജോ എന്നിവരുടെ വലിയ ആരാധികയാണ് ലില്ലി ജോർദാൻ. മൂവരുടെയും സംഗീത പരിപാടി കാണാൻ സാധിക്കാത്തതിന്റെ വിഷമം ലില്ലി സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ജോനാസ് സഹോദരങ്ങളെ അറിയിക്കണമെന്നും അപേക്ഷിച്ചിരുന്നു. 

ഈ സന്ദേശങ്ങളും അപേക്ഷയും ജോനാസ് സഹോദരങ്ങളിലേക്കെത്തി. ഇതോടെയാണ് ആശുപത്രിയിലെത്തി ലില്ലിയെ നേരിട്ട് കാണാൻ ജോനാസ് സഹോദരങ്ങൾ തീരുമാനിച്ചത്. 

ആശുപത്രിയിൽ തന്റെ മുന്നിലേക്കെത്തിയ ജോനാസ് സഹോദരങ്ങളെക്കണ്ട് ലില്ലി അമ്പരന്നു. ഈ കൂടിക്കാഴ്ചയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

അടുത്ത വേദിയിൽ ലില്ലിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അവതരിപ്പിക്കുമെന്ന് ജോനാസ് സഹോദരങ്ങൾ ഉറപ്പുനൽകി. ഏറെ നേരം ലില്ലിക്കൊപ്പം ചിലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...