'നിങ്ങൾ മഴ കൊള്ളുമ്പോൾ എനിക്കെന്തിനാണ് കുട?'; കയ്യടി നേടി ടൊവിനോ; വിഡിയോ

tovino-mass-video
SHARE

താരങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഉദ്ഘാടനചടങ്ങുകളിലുമെല്ലാം തടിച്ചു കൂടുന്ന ആരാധകർ, പലപ്പോഴും മഴയും വെയിലും വകവയ്ക്കാതെ മണിക്കൂറുകളോളമാണ് പലരും ഇഷ്ടതാരത്തെ ഒരുനോക്ക് കാണാനായി കാത്തിരിക്കുക. തന്നെ കാണാൻ മഴ നനഞ്ഞ് കാത്തിരുന്ന ആരാധകരോട് ടൊവിനോ പറഞ്ഞ സ്നേഹവാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരു വെഡ്ഡിങ് സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ വാക്കുകൾ.

‘മഴ വന്നപ്പോൾ എല്ലാവരും പോയികാണും എന്നാണോർത്തത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നൽകുന്നത്. നിങ്ങൾ മഴ കൊള്ളുമ്പോൾ എനിക്കെന്തിനാണ് കുട?’

‘ഒരു മഴ കൊണ്ടതുകൊണ്ട്  നമ്മൾക്ക് ഒന്നും വരാൻ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി.’–ആരാധകരുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങികൊണ്ട് ടൊവിനോ പറഞ്ഞു. 

അപ്രതീക്ഷിതമായ മഴയിൽ വേദിയും കാത്തിരുന്നവരുമെല്ലാം നനയുകയായിരുന്നു. ഓപ്പൺ സ്റ്റേജിൽ നിന്ന് ആരാധകരെ അഭിസംബോധന ചെയ്ത താരം, സഹായികൾ കുട നീട്ടിയപ്പോൾ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വിഡിയോയിൽ കാണാം. ‌

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...