സിനിമയിലെത്തും മുന്‍പ് ഭാരം 100 കിലോ; പഴയ ചിത്രം പങ്കിട്ട് യുവനടി

sara-ali-khan-04
SHARE

100 കിലോയ്ക്കടുത്ത് ശരീരഭാരമുണ്ടായിരുന്നപ്പോഴത്തെ ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രമാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ടാല്‍ സാറയാണെന്ന് മനസ്സിലാകില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. 

''ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്''– നടനും സാറയുടെ സുഹൃത്തുമായ കാര്‍ത്തിക് പോസ്റ്റിന് താഴെ കുറിച്ചു. സിനിമയിലെത്തുന്നതിന് മുന്‍പ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. 

തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നടന്‍ സെയ്ഫ് അലി ഖാന്റെ മകളാണ് സാറ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...