ഗണേശ വിഗ്രഹത്തിന് മുന്നില്‍ സാറ; യഥാര്‍ഥ മുസ്‌ലിം അല്ലെന്ന് അധിക്ഷേപം; ആക്രമണം

saara-04
SHARE

ഗണേശ ചതുര്‍ഥിക്ക് ആശംസകളറിയിച്ച ബോളിവുഡ് നടി സാറ അലി ഖാനെതിരെ സൈബര്‍ ആക്രമണം. ഗണേശ വിഗ്രഹത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. 

നിങ്ങളൊരു യഥാര്‍ഥ മുസ്‌ലിം അല്ല എന്ന തരത്തിലാണ് കമന്റ് ആക്രമണങ്ങളില്‍ ഭൂരിഭാഗവും. പേരില്‍ നിന്ന് അലി ഖാന്‍ നീക്കം ചെയ്യണമെന്നും കമന്റുകള്‍ പറയുന്നു. നടന്‍ കാര്‍ത്തിക് ആര്യനുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. ഇതേക്കുറിച്ചും കമന്റുകളില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. 

അതേസമയം സാറക്കെതിരെയുള്ള അധിക്ഷേപങ്ങളെ പ്രതിരോധിച്ച്, പിന്തുണയുമായി ആരാധകരെത്തിയിട്ടുണ്ട്. ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്നവളല്ല സാറയെന്നും ശക്തയായ സ്ത്രീയാണ് അവരെന്നും കമന്റുകളുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...