'രാഖി രണ്ട് മാസം ഗർഭിണി; അത് തന്റെ കുഞ്ഞ്; അവർക്ക് ഉത്തരവാദിത്തമില്ല': മുൻ കാമുകൻ

rakhi-husband
SHARE

ബോളിവുഡ് നായിക രാഖി സാവന്ത് രണ്ട് മാസം ഗർഭിണിയാണെന്നും അവരുടെ വയറ്റിൽ വളരുന്നത് തന്റെ കുട്ടിയാണെന്നും പറഞ്ഞ് മുൻ കാമുകനും കൊമേജിയനുമായ ദീപക് കലാൽ വീണ്ടും രംഗത്ത്. എന്നാൽ അവർക്ക് ഒരു ഉത്തരവാദിത്തമില്ലെന്നും ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദീപക് ഇൻസ്റ്റ്ഗ്രാം വിഡിയോയിലൂടെ പറയുന്നു.

രാഖി സാവന്ത് ഇയാളെ ഉപേക്ഷിച്ച ശേഷം മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ദീപക് രാഖിയ്ക്കെതിരെ പലതരം ആരോപണങ്ങളുമായി രംഗെത്തെത്തിയിരിക്കുകയാണ്. രാഖിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാഖിയുടെ സഹോദരന്റെ ഭാര്യ ദീപകിനെ മര്‍ദിച്ചിരുന്നു. ഒരു ഹോട്ടലില്‍ വച്ചായിരുന്നു ദീപകിന് നേരെ ആക്രമണം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ കടുത്ത ആരോപണങ്ങളുമായി ദീപക് രംഗത്തെത്തി. 

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...