'എപ്പോഴാണ് കന്യകാത്വം നഷ്ടമായത്'; അതിരുവിട്ട കമന്റിന് ചുട്ട മറുപടി നല്‍കി ഇലിയാന

ileana-04
SHARE

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്ന താരങ്ങള്‍ കുറവാണ്. എന്നാല്‍ കമന്റുകള്‍ അതിരുവിടുമ്പോള്‍ പ്രതികരിക്കുന്ന താരങ്ങളുണ്ട്. അത്തരത്തില്‍ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. ''എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്''? 

ഉടന്‍ താരം മറുപടി നല്‍കി. ''നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക''? ഇലിയേനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കി. 

അടുത്തിടെ നടന്‍ ടൈഗര്‍ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...