റിയാലിറ്റി ഷോ വിവാദം പ്രണയത്തെ ബാധിച്ചില്ല; മനസ്സുതുറന്ന് ആര്യയും സയേഷയും

arya-sayesha-04
SHARE

ഒരു റിയാലിറ്റി ഷോയെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് തെന്നിന്ത്യന്‍ താരം ആര്യയും സയേഷയും വിവാഹിതരായത്. ഇതാദ്യമായി പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇരുവരും ഒരഭിമുഖത്തില്‍. 

ഗജനീകാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്ന് ആര്യയും സയേഷയും പറയുന്നു. ''ഗജനീകാന്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്.  

ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്രണയിച്ചിട്ടില്ല. സയേഷയ്ക്ക് എന്നെക്കാള്‍ പ്രായം കുറവാണ്. പക്ഷേ നല്ല പക്വതയുള്ള പെണ്‍കുട്ടിയാണവള്‍. അതിലുപരി എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഒരാളാണ്. ഈ പ്രായത്തില്‍ സയേഷയ്ക്ക് ഇത്രയും പക്വത ഏങ്ങനെ ലഭിച്ചുവെന്നോര്‍ത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. സയേഷയുടെ അമ്മ അവളെ അങ്ങനെയാണ് വളര്‍ത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. 

ഞങ്ങള്‍ വ്യത്യസ്തമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന രണ്ടു വ്യക്തികളാണ്. എന്നിരുന്നാലും വളരെ പെട്ടന്നാണ് സയേഷ എന്റെ കുടുംബാംഗങ്ങളുമായി അടുത്തത്. അവള്‍ എന്നെയും എന്റെ കുടുംബത്തെയും നന്നായി സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. 

റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ആര്യ പറഞ്ഞു.

കെ വി ആനന്ദ് ഒരുക്കിയ കാപ്പാന്‍ ആണ് ഇരുവരും ഒരുമിച്ചെത്തുന്ന അടുത്ത ചിത്രം. മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...