പാട്ട് വൈറലായി; പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ചുപോയ മകളുമെത്തി; ആനന്ദക്കണ്ണീര്‍

ranu-daughter-back
SHARE

സമൂഹമാധ്യമങ്ങളുടെ കരുത്തെന്താണെന്ന് രാജ്യം ഒരിക്കൽ കൂടി തിരിച്ചറിയുന്ന സന്ദർഭം. റയിൽവെ ഫ്ലാറ്റ്ഫോമിൽ ഇരുന്നു പാടിയ ആരോരും ഇല്ലാത്ത ആ അമ്മയുടെ പാട്ടും ശബ്ദവും നിമിഷങ്ങൾക്കൊണ്ടാണ് രാജ്യത്തിന്റെ ശ്രദ്ധനേടിയത്. തൊട്ടുപിന്നാലെ ഇൗ ഗായികയെ തേടി അവസരങ്ങളുടെ നീണ്ട നിര. പ്രമുഖരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ പത്തുവർഷം മുൻപ് ഉപേക്ഷിച്ച മകളും തെറ്റുതിരുത്തി മടങ്ങിയെത്തിയിരിക്കുകയാണ്. റനു മണ്ഡാല്‍ എന്ന അമ്മയുടെ ജീവിതം മാറി മറിയുന്ന മുഹൂർത്തം.

ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് റയിൽെവ സ്റ്റേഷനിലിരുന്നു ഇവർ പാടിയത്. ഇൗ ഗാനം രാജ്യമെമ്പാടും  വൈറലായി. ഇതിന് പിന്നാലെ ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു. ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്‍റെ മകളെ റനു സ്നേഹപൂർവം സ്വീകരിക്കുകയും ചെയ്തു. 

ഇതിനൊപ്പം സല്‍മാൻ ഖാൻ രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ സൽമാൻ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സൽമാന് പദ്ധതിയുള്ളതായി സൂചനകളുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...