നിങ്ങൾ സെയ്ഫാണോ?; ചോദ്യമുയർത്തി വേറിട്ട ട്രെയിലറുമായി സെയ്ഫ്; വിഡിയോ

safe-movie-trailer
SHARE

നിങ്ങൾ സെയ്ഫാണോ? സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർത്തി സെയ്ഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സെയ്ഫ്. വേറിട്ട ആവിഷ്‌ക്കാരവുമായി എത്തുന്ന ചിത്രത്തില്‍ സിജു വിത്സന്‍, അനുശ്രീ,അപര്‍ണ ഗോപിനാഥ് തുടങ്ങി വമ്പന്‍താരനിരകള്‍ തന്നെ ഉണ്ട്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. എപിഫാനി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലവും സർജു മാത്യുവും ചേർന്ന്‌ ചിത്രം നിർമിക്കുന്നു. 

പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് സിനിമയുടെ ആകെ തുക.  സിനിമ സിനിമ മാത്രമായി ഒതുങ്ങാതെ അതിനപ്പുറത്തേയ്ക്ക് നീളുന്ന പുതുകാഴ്ചയാകും സെയ്ഫിന്റേതെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഷാജി പല്ലാരിമംഗലം ആണ് കഥ. അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ,  ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മിപ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില,  സാവിയോ, ബിട്ടു തോമസ് എന്നിവരാണ് മറ്റുതാരങ്ങൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...