ജയസൂര്യയുടെ ജീവിത യാത്ര ഇനി ലക്സസിന്റെ ഹൈബ്രിഡ് കാറിൽ; ഒപ്പം കൗതുകസമ്മാനവും

jayasurya-new-car
SHARE

സിനിമാ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് ജയസൂര്യ. താരത്തിന്റെ പരീക്ഷണ ചിത്രങ്ങൾ മലയാളി പുതുമയോടെ തന്നെ ആസ്വദിക്കുന്ന കാഴ്ചകളാണ് കുറച്ചുനാളായി തിയറ്ററുകളിൽ. കഥാപാത്രമായി മാറാൻ എന്ത് ത്യാഗവും സഹിക്കുന്ന ജയസൂര്യയ്ക്ക് അതിന്റെ പ്രതിഫലമെന്നപോലെ കഴിഞ്ഞ വർഷം ഏറ്റവും മികച്ച നടനുള്ള കേരളാസർക്കാറിന്റെ പുരസ്കാരവും ലഭിച്ചു.  അടുത്തിടെ ബെൻസിന്റെ എസ്‌യുവിയായ ജിഎൽസി സ്വന്തമാക്കിയ ജയസൂര്യ ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത് ലക്സസിന്റെ ആഡംബര കാറിലാണ്.

ലക്സസിന്റെ  ഹൈബ്രിഡ് സെഡാൻ ഇഎസ്300 എച്ചാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. വാഹനം സ്വന്തമാക്കാൻ കൊച്ചിയിലെ ലക്സസ് ഷോറൂമിലെത്തിയ താരത്തിന് തന്റെ കഥാപാത്രങ്ങൾ വെച്ച് തയാറാക്കിയ കാരിക്കേച്ചറും ഷോറൂം ജീവനക്കാർ സമ്മാനിച്ചു. 

ലക്സസ് നിരയിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്. 2.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റർ വേഗമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റുകൾ മാത്രം മതി.  59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...