ദിവ്യ സപ്ന്ദന രഹസ്യമായി വിവാഹം കഴിച്ചില്ല; സത്യം വെളിപ്പെടുത്തി അമ്മ

divya-spandana-marriage
SHARE

ദിവ്യ സപ്ന്ദന രഹസ്യമായി വിവാഹം കഴിച്ചിട്ടില്ലെന്നും റാഫേലുമായുള്ള പ്രണയം അവസാനിച്ചുവെന്നും വ്യക്തമാക്കി അമ്മ. നടിയും കോൺഗ്രസ് നേതാവും എംപിയുമായ ദിവ്യ സ്പന്ദന രഹസ്യമായി വിവാഹം കഴിച്ചെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ദിവ്യയുടെ കാമുകനായ പോർച്ചുഗീസ് പൗരൻ റാഫേലുമായുള്ള വിവാഹം ദുബായിൽവച്ച് നടന്നുവെന്നായിരുന്നു വാർത്തകൾ. വ്യവസായിയായ റാഫേലുമായി ദിവ്യ പ്രണയത്തിലായിരുന്നു.

എന്നാൽ വിവാഹവാർത്ത തെറ്റാണെന്നും ദിവ്യ രഹസ്യമായി വിവാഹം കഴിച്ചിട്ടില്ലെന്നും അമ്മ രഞ്ജിത അറിയിച്ചു. എല്ലാവരെയും അറിയിച്ചുകൊണ്ട് മാത്രമേ ദിവ്യ വിവാഹിതയാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. രമ്യയും റാഫേലുമായുള്ള ബന്ധം അവസാനിച്ചെന്നും രഞ്ജിത അറിയിച്ചു. ഇരുവരും അവരവരുടേതായ തൊഴിലിൽ തിരക്കായതോടെയാണ് ബന്ധത്തിൽ അകൽച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും അമ്മ വെളിപ്പെടുത്തി. 

അഭിനയം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയിരിക്കുകയാണ് ദിവ്യ. 2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഇപ്പോള്‍ പക്ഷേ കോണ്‍ഗ്രസ് വട്ടങ്ങളില്‍ അത്ര കാണാറില്ലായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...