കൈയ്യടി നേടി ' ബാര്‍ഡ് ഒാഫ് ബ്ലഡ്'; ഷാരൂഖ്ഖാന്റെ നെറ്റ്ഫ്ലിക്സ് സീരിസ്

bard
SHARE

ഇമ്രാന്‍ ഹാഷ്മിയെ നായകനാക്കി ഷാരൂഖ് ഖാന്‍ നിര്‍മിക്കുന്ന നെറ്റ്ഫ്ലിക്സ് സീരിസ് ' ബാര്‍ഡ് ഒാഫ് ബ്ലഡ് ' ട്രെയിലര്‍ റിലീസ് ചെയ്തു. ബിലാല്‍ സിദ്ദിഖിയുടെ ' ബാര്‍ഡ് ഒാഫ് ബ്ലഡ് ' എന്ന പേരില്‍ തന്നെയുളള നോവലിനെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ചിത്രം ഒരുക്കുന്നത്.  ഏഷ്യയിലെ വിവിധ രാജ്യങ്ങളിലാണ് സിരീസ് ചിത്രീകരിച്ചത്. 

ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാമായ ' റോ' യിലെ ഉദ്യോഗസ്ഥനായ കബീര്‍ ആനന്ദിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചാരനായിരുന്ന കബീര്‍ ആനന്ദ്, േറായില്‍ നിന്നുളള തന്റെ പുറത്താക്കിലിനുശേഷം പഞ്ചഗണിയില്‍ ഷേക്സ്പിയര്‍ കൃതികളുടെ അധ്യാപകനായി തുടരുകയാണ്. പക്ഷെ റോയില്‍ നിന്ന് പുറത്തായ കബീറിന്റെ സേവനം വീണ്ടും ആവശ്യമായി വരുകയും കബീര്‍ ആനന്ദിന് മികവു തെളിയിക്കാനുളള അവസരമായി അത് മാറുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ദൗത്യത്തിനു പോകുന്നതും തുടര്‍ന്ന് സംഭവങ്ങളുമാണ് സീരിസിലൂടെ ദൃശ്യവത്ക്കരിക്കുന്നത്. 

ഇമ്രാനൊപ്പം വിനീത് കുമാര്‍, ശശാങ്ക് അറോറ, ഏക്ത കപൂര്‍ എന്നിവരും വേഷമിടുന്നു. സീരീസ് സെപ്റ്റംബര്‍ മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. ഇരുപതാം വയസ്സില്‍ ബിലാല്‍ സിദ്ദിഖി രചിച്ച നോവലാണ് ' ബാര്‍ഡ് ഒാഫ് ബ്ലഡ് ' 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...