മമ്മൂക്ക തേപ്പുകാരിയെന്ന് വിളിച്ച ആ നിമിഷം; ത്രില്ല് മാറാതെ സ്വാസിക: അനുഭവം

swasika
SHARE

‘പുറത്തിറങ്ങുമ്പോൾ തേപ്പുകാരി എന്നൊക്കെ എല്ലാരും പറയുമ്പോഴും, മമ്മൂക്കയെ പോലൊരാൾ അങ്ങനെ തിരിച്ചറിയുന്നത് ഒരു വലിയ കാര്യമാണ്.’ തന്നെ 'തേപ്പുകാരി' എന്ന് മമ്മൂട്ടി വിളിച്ചതിന്റെ ത്രിൽ വിവരിക്കുകയാണ് സ്വാസിക. ‘അതിൽ നിന്നുമുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കുറെ നാൾ അതിന്റെ ഒരു ഹൈപ്പിലായിരുന്നു. മമ്മൂക്ക തിരിച്ചറിഞ്ഞല്ലോ എന്ന് തോന്നിയിരുന്നു’.–സ്വാസിക പറഞ്ഞു.

ഒരു പരിപാടിക്കിടെ മമ്മൂക്കയോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റതാണ് സ്വാസിക. അവിടെ സംഭവിച്ച കാര്യമാണിത്. സ്വയം പേരു പറഞ്ഞു പരിചയപ്പെടുത്തി തുടങ്ങിയപ്പോഴാണ് "തനിക്ക് സ്വാസിക എന്നല്ലല്ലോ, തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ" എന്ന് മമ്മൂക്ക ചോദിച്ചത്. ഒപ്പം വന്ന മറ്റു സീരിയൽ താരങ്ങൾ ഒക്കെയും സ്വാസികയെ മമ്മൂക്ക തിരിച്ചറിഞ്ഞല്ലോ എന്നും പറഞ്ഞു ആകെ മൊത്തം ഇളകി.

തേപ്പുകാരിയല്ല; പൊന്നുപോലെ സ്നേഹിക്കുന്ന ഭാര്യ; 'പൊറിഞ്ചു'വിലെ സ്വാസിക; അഭിമുഖം

'തേപ്പുകാരി, സുഖമല്ലേ' എന്നൊക്കെ ഇപ്പോഴും മമ്മൂക്ക ചോദിക്കാറുണ്ടെന്ന് സ്വാസിക പറയുന്നു. നാദിർഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋഥ്വിക് റോഷൻ' എന്ന ചിത്രത്തിൽ കാമുകനെ വഞ്ചിച്ചു വേറൊരാളെ വിവാഹം കഴിക്കുന്ന യുവതിയുടെ റോൾ ആണ് സ്വാസിക ചെയ്തത്. തേപ്പുകാരി എന്ന പേര് വീണുകിട്ടിയതും അങ്ങനെയാണ്. 

സീരിയലുകളിലെ മിന്നും പ്രകടനവും പല ഷോകളിലെ നൃത്ത പ്രകടനങ്ങളുമെല്ലാം സ്വാസികയെ പ്രിയങ്കരിയാക്കി. ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിലും സ്വാസിക വേഷമിടുന്നു. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് സ്വാസിക എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...