കാജലിന്റെ മാറിടത്തിൽ തൊടുന്ന രംഗം; ക്വീൻ തമിഴ് പതിപ്പിന് 25 കട്ടുകൾ; വിവാദം

paris-paris-sensor-board
SHARE

ബോളിവു‍ഡില്‍ കങ്കണ റണാവത്ത് തകർത്തഭിനയിച്ച 'ക്വീൻ' എന്ന ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ റീമേക്കുകൾ ഒരുങ്ങുകയാണ്. തമിഴിൽ കാജൽ അഗര്‍വാൾ ആണ് കങ്കണയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ വിവാദമായിരുന്നു. കാജലിന്റെ കഥാപാത്രത്തിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിമർശനത്തിനിരയായത്. 

ഇപ്പോൾ, ചിത്രത്തിലെ വിവാദരംഗമുൾപ്പെടെ 25 രംഗങ്ങൾക്കും സംഭാഷണങ്ങൾക്കും കത്രിക വെച്ചിരിക്കുകയാണ് സെൻസർ ബോർ‍ഡ്. ഇതേത്തുടർന്ന് റിവൈസിംഗ് കമ്മിറ്റിക്ക് മുൻപാകെ അപ്പീൽ പോകാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. 

ഈ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് കാജൽ. ''ഞങ്ങളുടെ ആത്മാർഥ പരിശ്രമമാണ് ക്വീൻ എന്ന ചിത്രത്തിന്റെ നാല് ഭാഷകളിലേക്കുള്ള റീമേക്ക്. എന്തിനാണ് അവർ ഇത്രയധികം കട്ടുകൾ ആവശ്യപ്പെട്ടത് എന്നറിയില്ല. അവർ കട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് എന്നറിയില്ല. അവർ കട്ട് ചെയ്യാൻ പറഞ്ഞ സംഭവങ്ങളെല്ലാം നമ്മുടെ നിത്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. നിർമാതാക്കൾ ഈ രംഗങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ട നടപടികൾ എടുക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സെൻസർ ബോർഡിലെ അംഗങ്ങൾ കട്ടുകൾ ഇല്ലാതെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ''- കാജൽ വ്യക്തമാക്കി. 

ക്വീനിൽ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള രംഗം അതേപടി പകർത്തിയതാണെന്നും ഹിന്ദിയിൽ ഇല്ലാത്ത വിവാദമാണ് ഇപ്പോൾ തമിളില്‍ ഉണ്ടായിരിക്കുന്നതെന്നുമായിരുന്നു സംവിധായകൻ രമേശ് അരവിന്ദിന്റെ വിശദീകരണം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...