അനുഷ്കയുമായി പ്രണയമില്ല; വിവാഹവും; ഗോസിപ്പുകള്‍ തള്ളി പ്രഭാസ്

prabhas2
SHARE

നടി അനുഷ്ക ഷെട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹിതനാകുമെന്നുമുള്ള വാര്‍ത്തകള്‍ തള്ളി നടന്‍ പ്രഭാസ്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയപ്പോള്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രഭാസ് മനസ്സുതുറന്നത്. ഒാണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്ന ഗോസിപ്പുകള്‍ െവറും ഗോസിപ്പായി മാറ്റിനിര്‍ത്തിയാണ് പ്രഭാസ് അനുഷ്കയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. താനും അനുഷ്കയും പതിനൊന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു ദേവസേന . ബാഹുബലി ഏറ്റവും അധികമാളുകള്‍ ഇഷ്ടപ്പെട്ട കഥാപാത്രവും. അനുഷ്കയും താനും വിവാഹിതരാകാത്തതുകൊണ്ടുമാത്രമുണ്ടായ ഗോസിപ്പുകളാണത്. വിവാഹിതരാകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അത് ഒളിച്ചുവയ്ക്കാനോ ഭയപ്പെടേണ്ട കാര്യമോ തനിക്കില്ല. രണ്ടിലൊരാള്‍ വിവാഹം കഴിക്കാതെ ഗോസിപ്പുകള്‍ അവസാനിക്കില്ലെന്നും പ്രഭാസ് പറഞ്ഞു. 

മുന്നൂറ്റിയമ്പത് കോടിരൂപ ചെലവില്‍ നിര്‍മിച്ച സാഹോ എന്ന ചിത്രം ഒാഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷമെത്തുന്ന സാഹോ ആക്ഷനും പ്രണയവും നിറഞ്ഞ എന്റര്‍ടെയ്നറാണ് . ഹോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായിക. ബാഹുബലിക്കുശേഷമെത്തുന്ന ചിത്രമായതിനാല്‍തന്നെ ഏറെ ശ്രമകരമായിരുന്നു സാഹോയുടെ തിരഞ്ഞെടുപ്പെന്ന് പ്രഭാസ് പറഞ്ഞു. 350 കോടിരൂപ ചെലവ് വരുന്ന ചിത്രത്തില്‍ 75കോടിരൂപ ഒരു സംഘട്ടന രംഗത്തിനുവേണ്ടി മാത്രം ചെലവിട്ടുവെന്ന് പ്രഭാസ് പറഞ്ഞു. 

സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍റെ ആര്‍.ഡി ഇല്യുമിനേഷന്‍സാണ് കേരളത്തില്‍ സാഹോ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...