‘വിഎൽസിയുടെ പുതിയ വെർഷൻ; അനുഷ്ക എല്ലായിടത്തും’; ബിക്കിനി ചിത്രത്തിന് ട്രോൾ

anushka-sharma
SHARE

കഴിഞ്ഞ ദിവസം അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുവെന്ന് കുറിച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പുതിയ പോസ്റ്റ് വന്നത്. ഇത് നടിയുടെ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സണ്‍ ഗ്ലാസ് വെച്ച് പുഞ്ചിരിച്ചുകൊണ്ടുളള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. ഓറഞ്ചും വെള്ളയും കലർന്ന വരകളുള്ള ബിക്കിനി ധരിച്ചാണ് അനുഷ്കയെ ചിത്രത്തിൽ കാണാനാകുക.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ അനുഷ്‌കയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. അതേസമയം തന്നെ നിരവധി ട്രോളുകളും കളിയാക്കികൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്നു. നടിയുടെ ചിത്രം വിഎല്‍സി പ്ലെയറിന്റെ ഐക്കണ്‍ പോലുണ്ടെന്ന് പറഞ്ഞാണ് ചിലർ  ട്രോളിയിരിക്കുന്നത്.  

അനുഷ്ക എല്ലായിടത്തുമുണ്ട് എന്ന തരത്തിലാണ് മറ്റ് ചിത്രങ്ങൾക്കൊപ്പം ഈ ചിത്രം എ‍ഡിറ്റ് ചെയ്ത് ചേർത്ത് ട്രോളുകൾ ഉണ്ടാക്കിയിരിക്കുന്നത്. റോഡിലെ ഡിവൈഡറുകളുമായും ഉപമിച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...