370 നെക്കുറിച്ച് പ്രതികരിച്ച് സോനം; പിന്നാലെ ട്രോള്‍; വിമര്‍ശനം

actress-sonam-kapoor
SHARE

ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് പ്രതികരിച്ച ബോളിവുഡ് താരം സോനം കപൂറിന് ട്രോള്‍ പൂരം. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. 370 റദ്ദാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിഞ്ഞിട്ട് പ്രതികരിക്കാം എന്നായിരുന്നു സോനത്തിന്റെ മറുപടി. 

''ഈ വിഷയം കടന്നുപോകുന്നതു വരെ മൗനം പാലിക്കുന്നതാണ് നല്ലത്. കാരണം, ഇതും കടന്നുപോകണം. 70 വര്‍ഷം മുന്‍പ് നമ്മള്‍ ഒരു രാജ്യമായിരുന്നു. ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്. അത് സങ്കടകരമാണ്. എനിക്കിപ്പോഴും ഇതേക്കുറിച്ച് മനസിലായിട്ടില്ല. ഈ വിഷയത്തില്‍ വൈരുദ്ധ്യം നിറഞ്ഞ ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് സങ്കീര്‍ണമായൊരു വിഷയമാണ്. സത്യം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. പൂര്‍ണമായ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം ഇതേക്കുറിച്ച് എന്റെ അഭിപ്രായം പറയാം'', സോനം തുടര്‍ന്ന് പ്രതികരിച്ചു. 

‌കൃത്യമായ അഭിപ്രായം പറയാത്തതിനെ തുടര്‍ന്നാണ് ഒരുകൂട്ടം നെറ്റിസണ്‍സ് സോനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...