'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; പുച്ഛം തോന്നുന്നു’; മറുപടി നല്‍കി നമിത പ്രമോദ്

namitha-pramod1
SHARE

പ്രളയദുരിതത്തിലകപ്പെട്ട നാടിന് സിനിമാതാരങ്ങളുൾപ്പെടെ ഒട്ടേറെപ്പേർ സഹായവുമായി എത്തുന്നുണ്ട്. ദുരിതാശ്വാസം സംബന്ധിച്ച് വിമര്‍ശനവുമായി എത്തിയ യുവാവിന് നമിത പ്രമോദ് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. 

നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് എത്തിയത്. ‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടൻ വിജയ് സാർ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവർക്ക് ഇത്തിരിസഹായം ചെയ്തൂടെ.’–ഇതായിരുന്നു യുവാവിന്റെ കമന്റ്.

namitha-pramod-angry

വിവിധതരത്തിലുള്ള പ്രതികരണവുമായി ആളുകളെത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ് ചര്‍ച്ചയായതോടെ മറുപടിയുമായി നമിത തന്നെ നേരിട്ടെത്തി. 

‘സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി.’–നമിത മറുപടിയായി പറഞ്ഞു.

പ്രളയത്തിനിടയിൽ സിനിമാ പ്രമോഷനുമായി ഫെയ്സ്ബുക്കിലെത്തിയ നടി നിത്യാമേനോനെതിരേയും വിമർശനമുയർന്നിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...