ക്ലാസിക്ക് ലുക്കിൽ തബുവിനൊപ്പം ജയറാം; വീണ്ടും അമ്പരപ്പിച്ച് താരം

jayaram-tabu
SHARE

ക്ലാസിക്ക് ലുക്കിൽ തബുവിനൊപ്പം ജയറാം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അല്ലു അർജുൻ നായകനാകുന്ന സിനിമയിലെ തബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് ജയറാം തന്നെയാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് കൂടുതൽ മെലിഞ്ഞ് സുന്ദരനായ ജയറാമിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ ചിത്രത്തിന് വേണ്ടി ജയറാം ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ  മുന്‍പ് വൈറലായിരുന്നു. 

60 ദിവസം കൊണ്ടാണ് ജയറാം 13 കിലോ ഭാരം കുറച്ചത്. അല്ലു അർജുന്റെ അച്ഛൻ വേഷത്തിലാണ് താരമെത്തുന്നത്. അടുത്തവർഷം ചിത്രം തീയറ്ററുകളിലെത്തും. പട്ടാഭിരാമനിലെ തടിയുള്ള കഥാപാത്രത്തിന് ശേഷമാണ് പുതിയ ലുക്കിലേക്ക് ജയറാം എത്തിയത്. കർശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകർ കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...